കൊച്ചി: ബിസിനസിലേക്ക് പുതിയ നിക്ഷേപകരെ സ്വീകരിക്കുമ്പോള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ പരിഗണിക്കുകയും നേരത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് ലഭ്യമല്ലാതിരുന്ന നേട്ടങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്തുകയും വേണമെന്ന് ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ശേഷാദ്രിനാഥന്‍ കൃഷ്ണന്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ യംഗ് മൈന്റ്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ ‘നിങ്ങളുടെ ബിസിനസ് ചക്രവാളങ്ങള്‍ വികസിപ്പിക്കുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കാലത്തു മാത്രമല്ല മോശം കാലത്തും സഹനിക്ഷേപകന്‍ കൂടെയുണ്ടാവുകയും നമുക്കില്ലാത്ത മികവുകള്‍ അദ്ദേഹത്തെ കൊണ്ട് പൂരിപ്പിക്കാനാവുകയും വേണം. അതിനെല്ലാമപ്പുറം നമ്മുടെ വ്യക്തിത്വം മികവുറ്റതാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.കെ എം എ യംഗ് മൈന്റ്‌സ് ചെയര്‍ നിവേദിത് ജോണ്‍ ശേഷാദ്രിനാഥന്‍ കൃഷ്ണനെ പരിചയപ്പെടുത്തി. കെ എം എ മുന്‍ പ്രസിഡന്റും യംഗ് മൈന്റ്‌സ് ഉപദേശകനുമായ ബിബു പുന്നൂരാന്‍ സ്വാഗതവും യംഗ് മൈന്റ്‌സ് സെക്രട്ടറി അനൂപ് തോമസ് നന്ദിയും പറഞ്ഞു.
വ്യക്തിത്വം മികവുറ്റതാക്കണമെന്ന് കെ എം എ യംഗ് മൈന്റ്‌സില്‍ ശേഷാദ്രിനാഥന്‍ കൃഷ്ണന്‍
