കോതമംഗലം : സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മാർ ബസേലിയോസ് ബാവയുടെ 340 -ാമത് ഓർമ്മപെരുന്നാളിന് (കന്നി 20 പെരുന്നാൾ) ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോസ് മാത്യു തച്ചേത്തു കുടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 25 ന് കൊടിയേറി ഒക്ടോബർ 4 ന് കൊടിയിറങ്ങും. പെരുന്നാൾ ആഘോഷദിവസങ്ങളിൽ പതിനായിരങ്ങൾ കാൽ നട തീർത്ഥയായി എത്തുന്നു എന്ന സവിശേഷതയാണ് കന്നി 20 പെരുന്നാളിനുള്ളത്. 340 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്ത് എത്തിയ യൽദോ മാർ ബസേലിയോസ് ബാവയുടെ ശ്രാദ്ധ പെരുന്നാൾ ദിനങ്ങൾ കോതമംഗലത്ത് ഫെസ്റ്റിവൽ ഏരിയയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത,സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പെരുന്നാൾ ദിവസങ്ങളിൽ നടത്തുന്ന വിശുദ്ധ അഞ്ചിൻമേൽ കുർബാന, വിശുദ്ധ മൂന്നിൻമേൽ കുർബാന എന്നീ ശുശ്രൂഷകളിലും അനുബന്ധ ചടങ്ങളുകളിലും പങ്കെടുക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി പതിനായിരങ്ങൾ പങ്കെടുക്കും. ഒരു മാസക്കാലം കോതമംഗലം ചെറിയ പള്ളിയും സമീപപ്രദേശങ്ങളും ആഘോഷത്തിൻ്റെ ഭാഗമായി ജന നിബിഡമാകും. വാർത്താ സമ്മേളനത്തിൽ വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി , സഹവികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ,ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു,തന്നാണ്ട് ട്രസ്സിമാരായ കെ കെ ജോസഫ് എബി ചേലാട്ട്,വർക്കിങ്ങ് കമ്മറ്റിയഗംങ്ങളായ സലിം ചെറിയാൻ, ബിനോയ് മണ്ണഞ്ചേരി, ഡോ. റോയി മാലിയിൽ,മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോർജ് കൂർപിള്ളിൽ, കുര്യാക്കോസ് വർഗീസ്, ജോസ് സി എ, ബിനു കോമയിൽ, കെ കെ വർക്കി, എൽദോ കെ സി എന്നിവർ പങ്കെടുത്തു. കന്നി 20 പെരുന്നാളിന് തീർത്ഥാടകർക്ക് എല്ലാവർഷവും നൽകിവരുന്ന നേർച്ച ഭക്ഷണത്തിനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങാമനാട്ട്, ഫാ. അമൽ കുഴികണ്ടതിൽ, ഫാ. നിയോൺ പൗലോസ്, തന്നാണ്ട് ട്രസ്സിമാരായ കെ കെ ജോസഫ്, എബി ചേലാട്ട്, വർക്കിങ്ങ് കമ്മറ്റിയഗംങ്ങളായ സലിം ചെറിയാൻ, ബിനോയ് തോമസ്, ബേബി തോമസ്, പി ഐ ബേബി, ഡോ. റോയി എം ജോർജ്, കമ്മറ്റി അഗംങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി
