ആലുവ :പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോലെസെന്റ് കൗൺസിലിംഗ് സെൽ ന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 25,26,തീയതികളിൽ ആയി നടത്തുന്ന മിനി ദിശ എക്സ്പോ യുടെ സ്വാഗത സംഘം രൂപീകരണവും പോസ്റ്റർ പ്രദർശനവും ആലുവ st. ഫ്രാൻസിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തി. St. ഫ്രാൻസിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പിടിഎ പ്രസിഡന്റ് രാജീവ് ചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ M O ജോൺ സ്വാഗത സംഘം ഉത്ഘാടനവും പോസ്റ്റർ പ്രദർശനവും നടത്തി. വാർഡ് കൗൺസിലർ ജയകുമാർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സ്മിത ജോസഫ്, സ്കൂൾ ഹെഡ് മിസ്ട്രെസ് സിസ്റ്റർ. ദിവ്യ, കരീയർ ഗൈഡൻസ് എറണാകുളം ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർ പ്രമോദ് മാല്യങ്കര, ആലുവ വിദ്യാഭ്യാസ ജില്ലാ കൺവീനർ മനോജ് എൻ പോൾ, ദീപ കെ. എൻ എന്നിവർ സംസാരിച്ചു.
മിനി ദിശ ഹയർ സെക്കന്ററി എക്സ്പോ
