Posted in

ദിശങ്കര ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5000 ഔഷധസസ്യങ്ങൾ നടുന്നു

കാലടി: ആദിശങ്കര ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5000 ഔഷധസസ്യങ്ങൾ നടുന്നു. സിനിമാ താരം മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ, ഇവൈ ജിഡിഎസ്, അംബുജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ റിസർച്ച് ആൻഡ് ഡോക്യുമെന്റേഷൻ, ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് എന്റെ ആയുർഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി, ശ്രീ ശാരദ വിദ്യാലയ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. ഡോ. ദിലീപ്, എൻ ശ്രീനാഥ്, ബിജോയ് പി ജോസഫ്, വി എസ് വിനോദ്, അലക്‌സ് ജോസഫ്, ജീവൻ ശശിധരൻ, അനുരഞ്ജ് പി കുമാർ തുടങ്ങിയവർ സംസാരിച്ചു. ആദിശങ്കര ഇൻസ്റ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ്  ടെക്‌നോളജി, ശ്രീ ശാരദ വിദ്യാലയം, ശ്രീശങ്കര കോളജ് എന്നിവിടങ്ങളിലാണ് ഔഷധസസ്യങ്ങൾ നടുന്നത്. വിവിധങ്ങളായ 20 ഓളം ഔഷധസസ്യങ്ങളാണ് നടുന്നത്. തുടർന്ന് ഔഷധസസ്യങ്ങൾ മരുന്നുകൾക്കായി ഉപയോഗിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിശ്വശാന്തി ഫൗണ്ടേഷൻ എന്റെ ആയുർഗ്രാമം പദ്ധതി നടപ്പാക്കുന്നുണ്ട്. ആയുർവേദത്തെ സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *