കൊച്ചി: പരിശുദ്ധ വല്ലാർപാടത്തമ്മയുടെ ഈ വർഷത്തെ തിരുനാളിന് ഇന്ന് വൈകീട്ട് 5.30 ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിത്തൂസ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റുന്നതോടെ തുടക്കമാകും. കൊടിയേറ്റത്തേ തുടർന്നുള്ള ദിവ്യബലിക്ക് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവ.ഡോ.സ്റ്റാൻലി മാതിരപ്പിള്ളി പ്രസംഗിക്കും. മറ്റു തിരുനാൾ ദിവസങ്ങളിൽ വൈകീട്ട് 5.30നുള്ള ദിവ്യബലികൾക്ക് ഫാ. തോമസ് പുളിക്കൽ, മോൺ. സെബാസ്റ്റിൻ ലൂയിസ്, ഫാ.പോൾ പഴങ്ങാട്ട് , ഫാ. ഫ്രാൻസീസ് സെവ്യാർ താന്നിക്കപറമ്പിൽ, കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. അംബ്രോസ് പുത്തൻ വീട്ടിൽ, വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ഡോ. വർഗ്ഗീസ് ചക്കാലക്കൽ, എന്നിവർ മുഖ്യ കാർമ്മികരായിരിക്കും. തിരുനാൾ സമാപന ദിനമായ 24 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്കൂള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് മുഖ്യ കാർമ്മികനായിരിക്കും. ഫാ.ഷെൽട്ടൺ ഒസിഡി വചനപ്രഘോഷണം നടത്തും. ദിവ്യബലിക്ക് മുന്നോടിയായി ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങൾക്ക് സ്വീകരണവും പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻ തലമുറക്കാർ പരമ്പരാഗതമായി ചെയ്തു വരുന്ന മോരു വിതരണവും ഉണ്ടായിരിക്കും. അന്ന് രാവിലെ 7 നും, ഉച്ചതിരിഞ്ഞ് 3 നും വൈകീട്ട് 5 നും, 6 നുമുള്ള മലയാളം ദിവ്യബലികൾക്ക് പുറമേ രാവിലെ 6 നും വൈകീട്ട് 4 നും തമിഴിലും, വൈകീട്ട് 7 ന് ഇംഗ്ലീഷിലും ദിവ്യബലികൾ ഉണ്ടായിരിക്കും. ഒക്ടോബർ 1ന് എട്ടാമിടം. പളളിപ്പറമ്പിൽ ആന്റണി ഗൊൺസാൽവസാണ് ഈ വർഷത്തെ പ്രസുദേന്തി.ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. ജിബു വർഗ്ഗീസ് തൈത്തറ,ഫാ. മിക്സൺ റാഫേൽ പുത്തൻ പറമ്പിൽ എന്നിവർ തിരുനാളാഘോഷ പരിപാടികൾക്ക് നേതൃത്വം നല്കും.
വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധവല്ലാർപാടത്തമ്മയുടെ തിരുനാൾ
