വൈപ്പിൻ: ഒത്തുചേരുവാനുള്ള ഇടങ്ങൾ നഷ്ടപ്പെടുന്നത് നമ്മുടെ സമൂഹം നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് ലോകധർമ്മിയുടെ ഡയറക്ടർ പ്രൊഫ. ചന്ദ്രദാസൻ അഭിപ്രായപ്പെട്ടു. വൈപ്പിൻകരയിലും ഒരുമിച്ച് കൂടിയിരിക്കുവാനുള്ള ഇടങ്ങൾ കുറഞ്ഞ് വരികയാണ്. എറണാകുളം നഗരത്തിലേക്ക് വൈപ്പിൻ കരയിലുള്ള ബസ്സുകൾ പ്രവേശിക്കുവാൻ ഇത്രയും വൈകിയതിന് കാരണം ഈ ഒത്തുചേരലുകൾ കുറഞ്ഞത് കൊണ്ടാണ്. നാടകം കളിച്ചാൽ സമൂഹത്തിൽ ചോദ്യങ്ങൾ ഉയർന്ന് വരുന്നത് കൊണ്ടാണ്, പ്രോത്സാഹിപ്പിക്കേണ്ടത് ക്ലാസ്സിക് കലകളെയാണെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. നായരമ്പലം ഡീസന്റ് യൂത്ത് ക്ലബ്ബിന്റെ 43-മത് വാർഷികവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ്ബ് പ്രസിഡന്റ് ദേവിദത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, സിനിമാ സംവിധായകൻ രാജേഷ് കെ രാമൻ, പഞ്ചായത്തംഗം സിജി സി സി ബാങ്ക് പ്രസിഡന്റ് കെ ബി ജോഷി, അംബ്രോസ് ടി എ ജയപ്രകാശ് എം എൽ തുടങ്ങിയവർ സംസാരിച്ചു. ഡോക്യൂമെന്ററി സംവിധായകൻ പി എസ് രാജീവ്, എഡിറ്റിങ്ങിൽ സംസ്ഥാന അവാർഡ് നേടിയ ലിജോപോൾ, കേരള ക്രിക്കറ്റ് താരം അപ്പു പ്രകാശ് എം ജി യിൽ നിന്നും ഫിസിക്സിൽ പിഎച്ച്ഡി നേടിയ വൃന്ദാ എസ് പുന്നയ്ക്കൽ,എന്നിവരെയും പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ വരെയും ആശാ പ്രവർത്തകരെയും ഹരിത കർമ്മസേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വനിതകളുടെ കൈകൊട്ടിക്കളി,പൂക്കള മത്സരം,വടംവലി, വിവിധ കലാ കായിക മത്സരങ്ങളും അരങ്ങേറി.
ഒത്തു ചേരുവാനുള്ള ഇടങ്ങൾനഷ്ടമായി: പ്രൊഫ.ചന്ദ്രദാസൻ
