കൊച്ചി: സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി എഡിഷനില്‍ സൗന്ദര്യ കിരീടം ശ്രീനിധി സുരേഷിന്. സര്‍ക്കിള്‍ ഓഫ് ഇലക്വന്‍സാണ് ടൈറ്റില്‍ വിന്നര്‍. കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടം അണിയിച്ചു. അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും നിതാര സൂസന്‍ ജേക്കബ് ബ്യൂട്ടി വിത്ത് എലിഗന്‍സ് സെക്കന്റ് റണ്ണറപ്പുമായി. തിരുവനന്തപുരം സ്വദേശിയായ ശ്രീനിധി നിയമ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ സ്വദേശിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍. പ്രൊജക്ട് ഡിസൈനറായ നിതാര സൂസന്‍ ജേക്കബ് തിരുവല്ല സ്വദേശിയാണ്.മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍- എയ്ഞ്ചല്‍ തോമസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍- ദേവിക വിദ്യാധരന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍- ലക്ഷ്മിപ്രിയ ബി, മിസ് ബ്യൂട്ടിഫുള്‍ ഐസ്- ശ്രീനിധി, മിസ് കണ്‍ജിനിയലിറ്റി- ജിനു, മിസ് ബ്യൂട്ടിഫുള്‍ വോയിസ്- പൂജ സത്യേന്ദ്രന്‍, മിസ് ഫിറ്റ്‌നെസ്- അഞ്ജലി ഷമീര്‍, മിസ് ഫോട്ടോജെനിക്ക്- ശ്രീലക്ഷ്മി എല്‍ എസ്, മിസ് ടാലന്റഡ്- ജിനു എന്നിവര്‍ സബ് ടൈറ്റില്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.
ശ്രീനിധി സുരേഷ് മിസ് കേരള 2025
