കൂത്താട്ടുകുളം: നഗരസഭ എം സി റോഡിൽ കാലിക്കറ്റ് കവലയിലെ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചു.മുൻ ഭരണ സമിതി ഏർപ്പാടാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയതോടെ ശുചീകരണം മുടങ്ങി.ഒരാഴ്ചയായി ശുചി മുറികളിൽ വെള്ളം ഇല്ലാതെ ഉപയോഗിച്ചതിനാൽ ദുർഗന്ധം മൂലം പ്രദേശത്ത് ആളുകൾ ചെല്ലാനാകാത്ത അവസ്ഥയാണ്. പൈപ്പുകൾ, വാതിലുകൾ, ലൈറ്റുകൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. സമീപത്തുള്ള കടകളിൽ വരെ ആളുകൾ കയറാതെ വന്നതോടെ പരാതി ഉയർന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി15 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പദ്ധതി നല്ല രീധിയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അട്ടിമറിയിലൂടെ അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതിയെ താറുമാറാക്കി. നോക്കി നടത്താനാളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. എൽഡിഎഫ് കൗൺസിലർമാർ പ്രദേശം സന്ദർശിച്ച് സൂചനാ സമരം നടത്തി. സമരം കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.അംബിക രാജേന്ദ്രൻ അധ്യക്ഷയായി. വിജയ ശിവൻ,ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി ആർ ന്ധ്യ തുടങ്ങിയവർ സംസാരിച്ചു.
വെള്ളമില്ല ,ശുചീകരണമില്ല … കൂത്താട്ടുകുളം എം സി റോഡിലെ ടേക്ക് എ ബ്രേക്ക് പ്രവർത്തനം നിലച്ചു
