Posted in

ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് ; റൂറൽ ജില്ലയിൽ 40 ഇടങ്ങളിൽ റെയ്ഡ്

ആലുവ: കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ്. റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ, നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ തെറ്റാലി പുത്തൻപുരയ്ക്കൽ ഡേവിസിനെയാണ് അറസ്റ്റ് ചെയ്തത്. 13 ഇരുചക്രവാഹനങ്ങൾ, മൂന്ന് ആർ.സി ബുക്ക്, 3,44,630 രൂപ എന്നിവയാണ് ഇയാളിൽ  നിന്ന് കണ്ടെടുത്തത്. ആലുവയിൽ ഏഴ് കാറുകൾ, 15 ആർ.സി ബുക്ക്, 13 മുദ്രപ്പത്രങ്ങൾ തുടങ്ങിയവ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി പരുത്തിക്കുടി ഹമീദിനെ അറസ്റ്റ് ചെയ്തു.  കുറുപ്പംപടിയിൽ 157 ഗ്രാം സ്വർണ്ണവും, 40,150 രൂപയും കസ്റ്റഡിയിലെടുത്തു. രായമംഗലം ഓവുങ്ങമാലിൽ അജയിയെ  കസ്റ്റഡിയിലെടുത്തു. പറവൂരിൽ മുല്ലക്കര ഷുക്കൂറാണ് പിടിയിലയത്. ആധാരം, ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ, വാഹന ഉടമ്പടിക്കരാർ, ആർ.സി ബുക്കുകൾ തുടങ്ങിയവ കണ്ടെടുത്തു. പണം പലിശക്ക് കൊടുത്തതുമായി ബന്ധപ്പെട്ട വാഹനങ്ങളും, രേഖകളും, ഉരുപ്പിടികളുമാണ് പിടികൂടിയിട്ടുള്ളത്. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായിരുന്നു പരിശോധന. ചൊവ്വാഴ്ച്ച രാവിലെ എഴുമണിക്ക് ആരംഭിച്ച പരിശോധന തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *