കേരള പോലീസിൽ ആർ.എസ്.എസ്സസിന് പ്രത്യയേക സ്വാധധീനമുള്ളതായി ഭരണമുന്നണിയുടെ സീനിയർ നേതാവ് ബിനോയ് വിശ്വം തന്നെ ആരോപിച്ച സ്ഥിതിക്ക് അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിം ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. ആർ എസ് ആണോ അല്ലയോ എന്നതല്ല പ്രശ്നം. ആരുടേയും സ്വാധീന വലയത്തിൽ ഉൾപ്പടേണ്ടവരല്ല പോലീസ് സേന.ചിലരെ ഇഷ്ടപ്പെടുത്താനായി ചിലരെ (വാദി ആയാലും,പ്രതി ആയാലും) അമിതമായി മർദ്ദിക്കുന്നത് നമ്മളെല്ലാവരും അടുത്തിടെ കണ്ടതാണ്. അതുകൊണ്ട് ഇതു സംബന്ധിച്ച് ക്ര്ത്യമായ അന്വേഷണം നടത്തണമെന്നും , വേണ്ട മേൽ നടപടികൾ സ്വീകരിച്ചു പോലീസിനെ ശുദ്ധീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.