കൊച്ചി: റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധിച്ചതിന് മുന്‍മന്ത്രി ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, പി. ജയരാജന്‍, കെ.വി. സുമേഷ് എം.എല്‍.എ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. ഒക്ടോബര്‍ ആറിന് ഉച്ചക്ക് രണ്ടിന് നേരിട്ട് ഹാജരാകാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചത്. കേസിലെ എതിര്‍കക്ഷികളായ മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, മുന്‍ ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവരെ നേരില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍, ടൗണ്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവര്‍ നേരിട്ട് ഹാജരാകണം.കണ്ണൂര്‍ ഹൈവേയിലെ കാര്‍ഗില്‍ യോഗശാല ലൈനില്‍ പന്തല്‍ കെട്ടി നടത്തിയ ഉപരോധത്തില്‍ നിയമലംഘനമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജഡ്ജിമാരെ പ്രകോപിപ്പിക്കാനാണെന്ന് എം.വി. ജയരാജന്‍ പ്രസംഗിച്ചിരുന്നു. പൊലീസ് നോട്ടീസ് താന്‍ മടക്കി പോക്കറ്റിലിട്ടിരിക്കുകയാണെന്നും ജയിലില്‍ പോകാന്‍ മടിയില്ലെന്നും ജയരാജന്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചാണ് നിര്‍ദ്ദേശം റോഡ് തടസപ്പെടുത്തി സമരം ചെയ്തത് ചോദ്യം ചെയ്ത് കൊച്ചി സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിച്ച കോടതിയിലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
റോഡില്‍ പന്തല്‍കെട്ടി പ്രതിഷേധ യോഗം നടത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.
