കൊച്ചി: നഗരത്തിൽ രാസലഹരി വേട്ട. രണ്ടിടങ്ങളിൽ കൊച്ചി സിറ്റി പൊലിസ് നടത്തിയ പരിശോധനയിൽ യുവതി ഉൾപ്പെടെ 4 പേരെ പിടികൂടി. ഓണാഘോഷമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഇടപാട് നടക്കുവാൻ സാധ്യതയുളളതിനാൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജി,ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ശക്തമായ പരിശോധനകളാണ് കൊച്ചി സിറ്റി പരിധിയിൽ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമും എറണാകുളം വുഡ്ലാൻസ് ജംഗ്ഷന് സമീപമുള്ള ഹോട്ടൽ റൂമിൽ നടത്തിയ പരിശോധനയിൽ പാലക്കാട് സ്വദേശി വി പി ഷഹനാസ് (28),എറണണാകുളം ഷൺമുഖം റോഡ് ഭാഗത്ത് സിന്ദു(28) എന്നിവരെ 15.62 എംഡിഎംഎയുമായി പിടികൂടി. കൊച്ചി സിറ്റി ഡാൻസാഫ് തോപ്പുംപടി കരുവേലിപ്പടിക്ക് സമീപം നടത്തിയ പരിശോധനയിൽ 14.52 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരിക്കാരായ ചക്കമടം പി എൻ നസീഫ് (30),മുസ്തഫ (28) എന്നിവരെയും പിടികൂടി.
കൊച്ചിയിൽ രാസലഹരി വേട്ട,യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ
