മൂവാറ്റുപുഴ: കിഴക്കേക്കര നവയുഗം ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജു ഉദ്ഘാടനം ചെയ്തു. 151 കുടുംബങ്ങൾക്ക് ഓണക്കിറ്റും ,മുതിർന്നവർക്ക് ഓണക്കോടിയും നൽകി ആദരിച്ചു. ഗ്രാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമാകുന്നതും സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം പ്രാദേശിക കൂട്ടായ്മകളിലൂടെ കഴിയുമെന്ന് ഡിവൈഎസ്പി പറഞ്ഞു. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നാടായി സമൂഹം മാറാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും കലാ-സാംസ്കാരിക സംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അമീർ കാഞ്ഞൂരാൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എൽദോ എബ്രഹാം,വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി ഡയറക്ടർ ജോളി പൊട്ടക്കൽ,കെ പി അലിക്കുഞ്ഞ്,കെ എ സനീർ,പി വി രാധാകൃഷ്ണൻ, സതീഷ് എം കെ,നവാസ് പാറപ്പാട്ട്,അൻസൽ അമീർ,സെയ്തു മുഹമ്മദ്,അഭിജിത് എൻ എം എന്നിവർ സംസാരിച്ചു. റിയൽ വ്യൂ ക്രിയേഷൻസ് അവതരിപ്പിച്ച ഗാനസന്ധ്യയും ചാലിക്കടവ് ധ്രൂപിക അവതരിപ്പിച്ച കൈകൊട്ടിക്കളിയും അരങ്ങിൽ അവതരിപ്പിച്ചു.
നവയുഗം ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
