കൊച്ചി : സന്തുലിതമായ സാമ്പത്തിക വളര്‍ച്ചയാണ് നാടിനാവശ്യമെന്നും, ഭാരതം സാമ്പത്തികമായി വളരുകയാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എന്‍.നഗരേഷ് പറഞ്ഞു. രണ്ട് നേരം ഭക്ഷണം കഴിക്കാനില്ലാത്തതായിരുന്നു ഒരുകാലത്ത് സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അളവുകോല്‍.എന്നാല്‍ ഇന്ന് അത് മാറി. അതിദാരിര്യം നാട്ടിലില്ല. സാമ്പത്തികത്തിന്റെ അളവുകോല്‍ മാറിക്കൊണ്ടിരിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കൊപ്പം റോട്ടറി പോലുള്ള സംഘടനകളുടെ പങ്കും വളരെ വലുതാണ്. റോട്ടോറി കൊച്ചിന്‍ മിഡ് ടൗണ്‍ പച്ചാളം ലൂര്‍ദ്ദ്പുരം പള്ളി ഹാളില്‍ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില് റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. റോട്ടോറി ഡിസ്ട്രിക്ട് സെക്രട്ടറി ആര്‍.തേജസ്,സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍, റോട്ടേറിയന്‍മാരായ അഡ്വ.അബ്രാഹം മാത്യു, സെന്‍ തോമസ് ലത ഗോപകുമാര്‍, റോട്ടറി കമ്മ്യുണിറ്റ് കോര്‍പ്പ്‌സ് പ്രസിഡന്റ് എ. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ കമ്മട്ടിപാടം റോട്ടറി മിഡ്ടൗണ്‍ സെന്ററില്‍ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.