കാക്കനാട്: ഓണാഘോഷത്തിന് മാറ്റ് കൂട്ടി ഐ ടി ജീവനക്കാർ പങ്കെടുത്ത വാശിയേറിയ വടം വലി, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളും പായസ മേളയും ഇൻഫോപാർക്കിൽ നടന്നു.ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് കൊച്ചി ഇൻഫോപാർക്കിൽ ഓണാഘോഷം സംഘടിപിച്ചത്. കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. ഇൻഫോപാർക് സി ഇ ഒ സുശാന്ത് കുരുന്തിൽ മുഖ്യാഥിതിയായി. ചലച്ചിത്ര താരം ബ്ലെസ്സി കുര്യൻ, അനിൽ മാധവൻ എന്നിവർ സംസാരിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ചിൽ ലഭിച്ച അരി ഇൻഫോപാർക്കിലെ ശുചീകരണ ജീവനക്കാർക്ക് ഓണസമ്മാനമായി നൽകി. ഇൻഫോപാർക്കിലെ വിവിധ ഐ ടി സമുച്ചയങ്ങളിൽ സ്ഥാപിച്ച കളക്ഷൻ ബോക്സ് വഴി യാണ് അരി സമാഹരിച്ചത്.
ഇൻഫോപാർക്കിൽ ‘പ്രതിധ്വനി ഓണാരവം ‘
