കൊച്ചി: ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് നിയമത്തെ കുറിച്ച് ഭീതിയല്ല വിശ്വാസമാണ് വേണ്ടതെന്ന് ബെന്നി ബെഹനാന്‍ എം പി. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് ഐ സി എ ഐ ഡയറക്ട് ടാക്സസ് കമ്മിറ്റിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ഡയറക്ട് ടാക്സസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനസ്സില്‍ ഭയമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് ഇല്ലാതാക്കേണ്ടത് ഭരണഘടനാ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ഇവിടെയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.നീതി എന്നത് ഭയപ്പെടേണ്ട വസ്തുതയല്ലെന്നും അത് തങ്ങളെ സഹായിക്കാനുള്ളതാണെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയണമെന്നും ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു.കൊച്ചി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് (ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടര്‍ ജനറല്‍ പി സെല്‍വഗണേഷ് മുഖ്യപ്രഭാഷണം നടത്തി.ഐ സി എ ഐ ഡയറക്ടര്‍ ടാക്സസ് കമ്മിറ്റി ചെയര്‍മാന്‍ പിയുഷ് ഛജെദ്, എസ് ഐ ആര്‍ സി സെക്രട്ടറി ദീപ വര്‍ഗ്ഗീസ്, കൊച്ചി ബി പി സി എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ ശ്രദ്ധ ജെയ്റ്റ്ലി, ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു അബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ ആനന്ദ് എ എസ് സ്വാഗതവും സെക്രട്ടറി രൂപേഷ് രാജഗോപാല്‍ നന്ദിയും പറഞ്ഞു.സമ്മേനത്തിന്റെ ഒന്നാം ദിവസം വിവിധ സെഷനുകളിലായി ഡോ. ഐ സി എ ഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം പങ്കജ് ഷാ, പ്രദീപ് കപസി മുംബൈ എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസമായ ശനിയാഴ്‌ച്ച പദം ചന്ദ് ഖിന്‍ച ബെംഗളൂരു, രാംനാഥ് വി കോയമ്പത്തൂര്‍, പി എം വീരമണി എറണാകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.
നിയമത്തെ കുറിച്ച് ഭീതിയല്ല വിശ്വാസമാണ് വേണ്ടത്: ബെന്നി ബെഹനാന്‍ എം പി
