മൂവാറ്റുപുഴ: കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ എന്ന തിരുവാതിരപ്പാട്ടിനൊപ്പം ഇരുന്നൂറിലധികം വിദ്യാർത്ഥിനികൾ ചുവടുവെച്ച മെഗാതിരുവാതിര ശ്രദ്ധേയമായി. വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങുകൾ സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എൻ.എം. നാസർ, എം.പി. ടി.എ പ്രസിഡൻ്റ് രേവതി കണ്ണൻ പി.ടി.എ. വൈസ് പ്രസിഡൻ്റ് മനോജ് സ്റ്റീഫൻ, പ്രിൻസിപ്പൽ ബിജുകുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി സി.രാജേഷ് എന്നിവർ സംസാരിച്ചു.ക്ലാസ് അടിസ്ഥാനത്തിൽ നടന്ന പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവ്വഹിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ ചെണ്ടമേളവും മാവേലി വേഷവും ചടങ്ങിന് മാറ്റുകൂട്ടി. പരമ്പരാഗത ശൈലിയിൽ വർണ വസ്ത്രങ്ങളണിഞ്ഞെത്തിയ വിദ്യാർത്ഥികൾ ആഘോഷം നിറപ്പകിട്ടാക്കി. മുഴുവൻ വിദ്യാർത്ഥികൾക്കും പായസ വിതരണവും നടത്തി.
മെഗാ തിരുവാതിരയോടൊപ്പം എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം.
