മൂവാറ്റുപുഴ: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1500-മത് ജന്മദിനവുമായി ബന്ധപ്പെട്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 1500 ഫല വൃക്ഷ തൈകൾ നടുന്നതിൻ്റെ ഭാഗമായി ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുളവൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു. ചീഫ് മുഫത്തിഷ് പി.എം.സിദ്ധീഖ് മൗലവി പദ്ധതി വിശദീകരണവും ഉദ്ഘാടനവും നിർവ്വഹിച്ചു. മേഖല പ്രസിഡൻ്റ് ചിലവ് ഫൈസൽ മൗലവി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എം.ബഷീർ ബാഖവി സ്വാഗതം പറഞ്ഞു. മേഖല ട്രഷറർ ജൗഹർ ബദരി, മാനേജ്മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എം.കാസിം, ദാറുസലാം മസ്ജിദ് പ്രസിഡൻ്റ് പി എസ് മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുളവൂർ മേഖലയിലെ ഉസ്താദ് മാരും മനേജ്മെൻ്റ് ഭാരവാഹികളും പങ്കെടുത്തു. ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനം മുളവൂർ ദാറുസലാം മസ്ജിദ് അങ്കണത്തിൽ മേഖല പ്രസിഡൻ്റ് ചിലവ് ഫൈസൽ മൗലവി നിർവ്വഹിച്ചു.
ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
