വൈപ്പിൻ : സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ നായരമ്പലം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കെ ബി ജോഷി ഉദ്ഘാടനം ചെയ്തു. ബാങ്കിൻ്റെ പ്രഭാത ശാഖ കെട്ടിടത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ സൈമൺ , ഭരണ സമിതി അംഗങ്ങളായ പി പി അപ്പുക്കുട്ടൻ ,ജോണി ചക്കാലയ്ക്കൽ , പി കെ രാജീവ് , ജെയ്‌നി സേവ്യർ , ഷൈല ബാബു , കെ വി പ്രമോദ് ,സെക്രട്ടറി ഉഷാദേവി എന്നിവർ സന്നിഹിതരായിരുന്നു. പൊതുവിപണിയിൽ 1360 -ഓളം രൂപ വില്പന വിലയുള്ള അരി ,വെളിച്ചെണ്ണ ,പഞ്ചസാര, മുളക് ഉൾപ്പെടെ 10 ഇനം ഉത്പന്നങ്ങളാണ് 1200 /-രൂപയ്ക്ക് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
നായരമ്പലം ബാങ്ക് സഹകരണ വിപണി
