കൊച്ചി: മനേക ഗാന്ധിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള ഒരു കേസിൽ ആർട്ടിക്കിൾ 21 നെ സുപ്രീം കോടതി വ്യാഖ്യാനിച്ചത് സുപ്രധാനമായ നാഴികക്കല്ലായിരുന്നുവെന്നും അതു വഴി പൗരന്റെ അടിസ്ഥാന അവകാശങ്ങൾ ഉൾകൊള്ളുന്ന ആർട്ടിക്കിൾ 14, 19, 21 എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ് .ഇതാണ് ഭരണഘടനയുടെ മുഖമുദ്രയായി അലേഖനം ചെയ്തിട്ടുള്ള സുവർണ്ണ ത്രികോണം. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏതൊരു നിയമവും ഈ മൂന്ന് വ്യവസ്ഥകളും പാലിച്ചുകൊണ്ടാകണം എന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്,അദ്ദേഹം പറഞ്ഞു. ചങ്ങമ്പുഴ സംസ്ക്കാരിക കേന്ദ്രം ഭരണഘടനയുടെ 75 ആം വാർഷികം പ്രമാണിച്ചു സംഘടിപ്പിച്ച വിചാരോത്സവം പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ജോസഫ്. വൈസ് പ്രസിഡന്റ് അഡ്വ. പി എ അസീസ് അധ്യ ക്ഷനായി. സെക്രട്ടറി ടി ജി രവികുമാർ സ്വാഗതം പറഞ്ഞു.
വിചാരോത്സവം സംഘടിപ്പിച്ചു
