മൂവാറ്റുപുഴ: കാവുംങ്കര തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ് പതിനഞ്ചിനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഫൗസിയ അലി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുനൽകുവാനുള്ള കിറ്റുകൾ പ്രിൻസിപ്പാൾ ശ്യാം ജി നായരും ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കു നൽകുവാനുള്ള കിറ്റുകൾ ഹെഡ്മാസ്റ്റർ സോണി മാത്യുവും വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കു നൽകുവാനുള്ള കിറ്റുകൾ പ്രിൻസിപ്പാൾ ജൂലി ഇട്ടിയക്കാട്ടും ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ടെത്തി കിറ്റുകൾ കൈമാറും.
ഹൃദയപൂർവ്വം സഹപാഠിക്കൊരു കൈത്താങ്ങ്
