വൈപ്പിൻ : സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെ ജനകീയ മത്സ്യകൃഷി പദ്ധതി എംബാങ്ക് പദ്ധതിയുടെ ഭാഗമായി ഞാറക്കൽ മത്സ്യ ഭവന്റെ കീഴിൽ നായരമ്പലം നെടുങ്ങാട് പുഴയിൽ നടത്തിയ കൂടു മത്സ്യകൃഷി വിളവെടുപ്പ് മഹോത്സവം നടത്തി. കോരുവലയിൽ പിടയ്ക്കുന്ന കരിമീൻ പിടിച്ച് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കർഷകൻ ചിങ്ങന്തറ മരിയാ ദാസിൻ്റെ ഫാമിൽ നടന്ന വിളവെടുപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. വാടേൽ സെൻ്റ് ജോർജ്ജ് പള്ളി വികാരി ഫാദർ ഡെന്നി മാത്യു പെരിങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം കെ ജി ഡോണോ മാഷ് , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി വർഗീസ് , ആരോഗ്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻ കെ ബിന്ദു, വാർഡ് മെമ്പർ എൻ ആർ ഗിരീശൻ , ടി ജെ ഫ്രാങ്ക്ളിൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി ബി എസ് എന്നിവർ സന്നിഹിതരായിരുന്നു.
ജനകീയ മത്സ്യകൃഷി വിളവെടുപ്പ്
