പള്ളുരുത്തി : പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ പള്ളുരുത്തി വെളിയിൽ ഓണം വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു.13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡി നിരക്കിൽ ഓണവിപണിയിലൂടെ വിതരണം ചെയ്യുന്നത്.ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. എ എം.ശെരീഫ് സ്വാഗതവും കെ ആർ സജിതകുമാരി നന്ദിയും രേഖപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ സി ആർ ബിജു,എ പി റഷീദ്,വി ജെ അഗസ്റ്റിൻ ,അരുൺ കുമാർ എ,പ്രസന്ന പ്രാൺ എന്നിവർക്കൊപ്പം സഹകാരികളും പങ്കെടുത്തു. പച്ചക്കറി ചന്ത സെപ്റ്റംബർ ഒന്നിന് ആരംഭിക്കും ഓണം വിപണി സെപ്റ്റംബർ നാലുവരെ ഉണ്ടാകും
പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു
