Posted in

ലോകത്തിലെ ആദ്യ ആഗോള ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കമിട്ട് വിന്‍സോ 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവേദനാത്മക വിനോദ പ്ലാറ്റ്ഫോമായ വിന്‍സോ, 15 ഭാഷകളിലായി ഇ-സ്പോര്‍ട്സിലും സോഷ്യല്‍ ഫോര്‍മാറ്റുകളിലുമായി 100ലധികം മത്സര ഗെയിമുകള്‍ ഉള്‍പ്പെടുന്ന ലോകത്തെ ആദ്യ ആഗോള മത്സരമായ വിന്‍സോ ഹ്രസ്വ നാടക ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു. 250 ദശലക്ഷം ഉപയോക്താക്കളുള്ള ശക്തമായ ആവാസവ്യവസ്ഥയും മൈക്രോഡ്രാമ സ്രഷ്ടാക്കള്‍ക്ക് അന്താരാഷ്ട്ര വേദിയും ആഗോള പ്രേക്ഷകരും നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമാണ് വിന്‍സോ. വിജയികള്‍ക്ക് പ്രൊഡക്ഷന്‍ ഡീലുകളും പ്രോജക്റ്റ് കമ്മീഷന്‍ ചെയ്യുന്നതിനുള്ള 100% സ്പോണ്‍സര്‍ഷിപ്പും ലഭിക്കും. കൂടാതെ കമ്പനിയുടെ പുതുതായി ആരംഭിച്ച മൈക്രോ ഡ്രാമ പ്ലാറ്റ്ഫോമായ വിന്‍സോ ടിവിയ്ക്കായി തനത് ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള ദീര്‍ഘകാല പങ്കാളിത്തവും ലഭിക്കും. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ക്കപ്പുറം വിന്‍സോയുടെ 250 ദശലക്ഷം ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും മാര്‍ക്യൂ ഇവന്‍റുകളില്‍ ദൃശ്യപരത നേടാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഓഡിയന്‍റ്സ് എന്‍ഗേജുമെന്‍റിലൂടെയാവും അന്തിമ വിജയികളെ തിരഞ്ഞെടുക്കുക. 2018ല്‍ സ്ഥാപിതമായതു മുതല്‍ സംവേദനാത്മക വിനോദത്തില്‍ വിന്‍സോ മുന്‍പന്തിയിലാണ്. ഇന്ത്യ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും 100ലധികം ഗെയിമുകളുടെ ഒരു പോര്‍ട്ട്ഫോളിയോയുമുള്ള വിന്‍സോ ആഗോള സ്രഷ്ടാക്കള്‍ക്കുള്ള വിശ്വസനീയമായ ലോഞ്ച്പാഡായും ഇന്ത്യയുടെ ഡിജിറ്റല്‍ വിനോദ കയറ്റുമതിയുടെ മുഖമായും ഉയര്‍ന്നുവന്നിട്ടുണ്ട്. 2025 ഓഗസ്റ്റ് 24ന് വിന്‍സോ ടിവി ആരംഭിച്ചതോടെയാണ് ഗെയിമുകള്‍ക്കപ്പുറം കഥകളിലേക്ക് വിന്‍സോ വ്യാപിച്ചത്. ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന സ്രഷ്ടാക്കളില്‍ നിന്ന് ഉത്ഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വ നാടക ലൈബ്രറി നിര്‍മ്മിക്കുന്നതിനുള്ള ആദ്യത്തെ ധീരമായ ചുവടുവയ്പ്പാണ് വിന്‍സോ ഷോര്‍ട്ട് ഡ്രാമ ചാമ്പ്യന്‍ഷിപ്പ്. താല്‍പര്യമുള്ളവര്‍ക്ക് www.winzotv.com അപേക്ഷകള്‍ നല്‍കാം. പാര്‍ട്ണര്‍ഷിപ്പിന്  താല്‍പ്പര്യമുള്ളവര്‍ക്ക് partnerships@winzogames.com എന്ന വിലാസത്തില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *