പിറവം: ആയിരങ്ങൾ പങ്കെടുത്ത ആകർഷണീയമായ അത്തച്ചമയ ഘോഷയാത്ര പിറവത്ത് നടന്നു. നഗരസഭയുടെ ഈ വര്‍ഷത്തെ ഓണോത്സവം ആകർഷണീയമായ അത്തം നാളില്‍ അത്തച്ചമയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ചത്. പിറവം സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു ഉൽഘാടനം ചെയ്യതു. മുൻ എംഎൽഎ എം ജെ ജേക്കബ് സാംസ്കാരിക ഘോഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്യതു. വൈസ് ചെയർമാൻകെ.പി സലിം അധ്യക്ഷത വഹിച്ചു. സാംസ്കാരിക ഘോഷയാത്രക്ക് നേതാക്കളായ അഡ്വ.ജിൻസൺ വി പോൾ , പി ബി രതീഷ, കെ സി തങ്കച്ചൻ സോമൻ വല്ലയിൽ, സോജൻ ജോർജ് സി.കെ.പ്രകാശ്, ഫാ. വർഗീസ് മടത്തി കുന്നേൽ,നഗരസഭ സ്ഥിരo സമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ , ഷൈബി ഏലിയാസ് , കൗൺസിലർമാരായ അജേഷ് മനോഹരൻ ഏലിയാമ്മ ഫിലിപ്പ് സൻജിത പ്രദീഷ് , എന്നിവർ നേതൃത്വം നൽകി. വിവിധ നാടന്‍ കലാരൂപങ്ങളായ മഹാബലി, പുലികളി, തമ്പോല, കാളിനൃത്തം, നന്ദികേശന്‍, ഡോള്‍ഫിന്‍, മയൂര നൃത്തം, അരയന്നം, ഓച്ചിറ കാള, ദേവനൃത്തം, തിറകളി, ഹനുമാന്‍, നരസിംഹം, ആട്ടകാവടി, കൊട്ടകാവടി.കാവടിമേളം, തെയ്യം, പഞ്ചവാദ്യം, എന്‍.സി.സി. ബാന്‍ഡ്സെറ്റ് നിശ്ചലദൃശ്യങ്ങള്‍ എന്നിവയും ഡിവിഷ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റുകളും അണിനിരന്നു. സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിച്ച് പഴയ പെട്രോള്‍ പമ്പ് വഴി കരവട്ടെകുരിശ് കടന്ന് പിറവം ബസ് സ്റ്റാന്‍റിന് മുമ്പിലൂടെ പള്ളികവല വഴി പാലം കടന്ന് ദേവിപ്പടിയില്‍ സമാപിച്ചു
പിറവത്ത് ആയിരങ്ങൾ അണി നിരന്ന അത്തച്ചമ ഘോഷയാത്ര
