തൃക്കാക്കര : തൃക്കാക്കര നഗരസഭയിലെ 16 -ാം വാർഡിൽ 19 ലക്ഷം രൂപ ടെണ്ടർ വിളിച്ച് നിർമ്മാണം പുരോഗമിക്കുന്ന അങ്കണവാടിയിൽ വീണ്ടും 25 ലക്ഷം രൂപ കൂടി അനുവദിച്ചതിനെതീരെ എൽഡിഎഫ് അംഗങ്ങൾ. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലാണ് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്. റവന്യൂ പുറംമ്പോക്കിൽ സർക്കാർ അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് രണ്ട് നില അങ്കണവാടി നിർമ്മാണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. എന്നാൽ വീണ്ടും എസ്സ്റ്റിമേറ്റ് എടുത്തു 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത് അംഗനവാടിയുടെ നവീകരണത്തിന്റെ പേരിൽ പണം തട്ടാനുള്ള ശ്രമമാണെന്നും വൻ അഴിമതിയാണന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
പണി തീർന്ന അങ്കണവാടിക്ക് വീണ്ടും തുക അനുവദിച്ചു, തൃക്കാക്കരയിൽ പ്രതിഷേധം
