Posted in

കൊച്ചിൻ കോർപ്പറേഷനിൽ പുതിയ മാലിന്യ സംസ്കരണ പ്ലാൻ്റ്

കൊച്ചി: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം ലക്ഷ്യമിട്ട് കൊച്ചിൻ കോർപ്പറേഷനിൽ പുതിയ മാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തനമാരംഭിച്ചു. മറൈൻ ഡ്രൈവിലെ ജി.സി.ഡി.എ. ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഓർക്ല ഇന്ത്യയും (ഈസ്റ്റേൺ) ഗ്രീൻ വേംസും സംയുക്ത സാമ്പത്തിക സഹായം നൽകി നിർമ്മിച്ച ഈ ആധുനിക പ്ലാൻ്റ്, ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ,മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ മേയർ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. . ടി. ജെ. വിനോദ് എംഎൽഎ ഈസ്റ്റേൺ സി.ഇ.ഒ. ഗിരീഷ് നായർ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ അൻസിയ ,കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .സി എ ഷക്കീർ , വാർഡ് കൗൺസിലർ മിനി ദിലീപ്,തുടങ്ങിയവരും പങ്കെടുത്ത്. ബ്രഹ്മപുരം വിഷയത്തിനുശേഷം കൊച്ചി മുൻസിപ്പൽ കോർപ്പറേഷനും സംസ്ഥാന ഭരണകൂടവും ഒന്നിച്ചു കോർപ്പറേഷൻ പരിസരത്ത് സ്ഥാപിച്ച ആറാമത്തെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയാണ് മറൈൻഡ്രൈവിൽ ഇന്ന് ഉദ്ഘാടനം ചെയ്തത് ഏറ്റവും നവീനവും സുസ്ഥിരവുമായ മാതൃകയിൽ ഉപയോഗശൂന്യമായ കണ്ടെയ്നറുകൾ വെച്ച് നിർമിച്ചഇത് തികച്ചും മാതൃകാപരമായ പദ്ധതിയാണ്ഒ. നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ പ്ലാൻ്റിന് പ്രതിദിനം 5 ടൺ മാലിന്യവും പ്രതിവർഷം 1200 മെട്രിക് ടൺ അജൈവ മാലിന്യം കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. കൊച്ചി കോർപ്പറേഷനിലെ മാലിന്യത്തിൻ്റെ വലിയൊരു ഭാഗം ഇതിലൂടെ ഫലപ്രദമായി സംസ്കരിക്കാൻ സാധിക്കും.ഈ പദ്ധതിയിലൂടെ പ്രാദേശികമായി 10 സ്ത്രീകൾക്ക് തൊഴിൽ ലഭിച്ചു. മാലിന്യ സംസ്കരണ മേഖലയിൽ 10 വർഷമായി പ്രവർത്തിക്കുന്ന ‘ഗ്രീൻ വേംസ്’ എന്ന സാമൂഹ്യ സംരംഭമാണ് ഈ പ്ലാൻ്റിൻ്റെ നടത്തിപ്പുകാർ.

Leave a Reply

Your email address will not be published. Required fields are marked *