കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ കേബിൾ ഫെസ്റ്റ് വലിയ ജനപങ്കാളിത്തത്തോടെ തുടരുന്നു. വിവിധ സ്റ്റാളുകളിലായി ബ്രോഡ്‌ബാൻഡ്, ഡിജിറ്റൽ കേബിൾ, ഇന്നൊവേറ്റീവ് സ്‌മാർട്ട് സൊല്യൂഷൻ പ്രോഡക്ടകൾ തുടങ്ങിയവ ഉയർന്ന ഓഫറിൽ ലഭ്യമാകും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ സ്റ്റാളുകളിലേക്ക് നിരവധി പേർ എത്തുന്നുണ്ട്. വെള്ളിയാഴ്‌ച സാങ്കേതിക സെമിനാറും നേതൃസംഗമവും നടന്നു. ശനി പകൽ 11ന് പ്രദേശിക ചാനൽ നവീകരണത്തിൽ ശിൽപ്പശാല നടക്കും. വൈകിട്ട് സമാപിക്കും.
മെഗാ കേബിൾ ഫെസ്റ്റ് ഇന്ന് സമാപിക്കും
