കൊച്ചി
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കൊച്ചി കോർപറേഷനിൽ ചുമതലയേൽക്കുക വനിതാ മേയർ. എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിനാണ് സംവരണം ചെയ്‌തിട്ടുള്ളത്. എൽഡിഎഫിലെ മേഴ്‌സി വില്യംസാണ് സംവരണത്തിലൂടെ കൊച്ചി കോർപറേഷനിൽ മേയറായ ആദ്യ വനിത. 2005 മുതൽ 2010 വരെയാണ് മേഴ്‌സി വില്യംസ് നഗരമാതാവായിരുന്നത്.
ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ടിടത്താണ് അധ്യക്ഷസ്ഥാനത്ത് സംവരണമുള്ളത്. ഏഴിടത്ത് വനിതകൾക്കും ഒരിടത്ത് പട്ടികജാതി വിഭാഗത്തിനുമാണ്.13 നഗരസഭകളിൽ ഏഴിടത്ത് സ്‌ത്രീസംവരണം മാത്രമാണുള്ളത്. 82 പഞ്ചായത്തുകളിൽ മൂന്നിടത്ത് പട്ടികജാതി സ്‌ത്രീകൾക്കും നാലിടത്ത് പട്ടികജാതി വിഭാഗത്തിനും 38 ൽ സ്‌ത്രീകൾക്കും പ്രസിഡന്റ് സ്ഥാനം ലഭിക്കും.
നഗരസഭ
സ്‌ത്രീ–മൂവാറ്റുപുഴ, കോതമംഗലം, പെരുന്പാവൂർ, ആലുവ, അങ്കമാലി, ഏലൂർ, മരട്.
ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി–കൂവപ്പടി, സ്‌ത്രീ–അങ്കമാലി, വാഴക്കുളം, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാറക്കടവ്, മൂവാറ്റുപുഴ.
പഞ്ചായത്ത്
പട്ടികജാതി സ്‌ത്രീ–കാലടി, കുന്നുകര, പുത്തൻവേലിക്കര. പട്ടികജാതി–ചിറ്റാറ്റുകര, ചോറ്റാനിക്കര, ആന്പല്ലൂർ, കോട്ടപ്പടി.
സ്‌ത്രീ–കോട്ടുവള്ളി, ഏഴിക്കര, ആലങ്ങാട്, കടുങ്ങല്ലൂർ, മൂക്കന്നൂർ, അയ്യന്പുഴ, മലയാറ്റൂർ – നീലീശ്വരം, മുടക്കുഴ, രായമംഗലം, ഒക്കൽ, വെങ്ങോല, വാഴക്കുളം, കിഴക്കന്പലം, ചേരാനല്ലൂർ, മുളവുകാട്, ഞാറയ്‌ക്കൽ, കുഴുപ്പള്ളി, ചെല്ലാനം, കുന്പളം, എടയ്‌ക്കാട്ടുവയൽ, മണീട്, പൂതൃക്ക, തിരുവാണിയൂർ, മഴുവന്നൂർ, നെല്ലിക്കുഴി, കവളങ്ങാട്, വാരപ്പെട്ടി, കീരന്പാറ, കുട്ടന്പുഴ, പാന്പാക്കുട, രാമമംഗലം, നെടുന്പാശേരി, പാറക്കടവ്, ശ്രീമൂലനഗരം, പായിപ്ര, കല്ലൂർകാട്, മാറാടി, വാളകം.
കോർപറേഷനിലെ സംവരണ ചിത്രം തെളിഞ്ഞു
ഹൈക്കോടതി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം രണ്ടാമത് നടത്തിയ നറുക്കെടുപ്പിൽ കൊച്ചി കോർപറേഷനിലെ സംവരണ വാർഡുകളുടെ ചിത്രം തെളിഞ്ഞു. രണ്ടാം നറുക്കെടുപ്പിലും ആകാംക്ഷയുടെയും ആഹ്ലാദത്തിന്റെയും നിരാശയുടെയും നിമിഷങ്ങളിലൂടെയായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ നറുക്കെടുപ്പിൽ സ്‌ത്രീസംവരണ വാർഡുകളായവയിൽ ചിലതിൽ മാറ്റം വന്നു. പട്ടികജാതി സ്‌ത്രീ, പട്ടികജാതി സംവരണ വാർഡിലും മാറ്റമുണ്ടായി. ദേവൻകുളങ്ങര, സ്‌റ്റേഡിയം വാർഡുകളെ ഒഴിവാക്കിയായിരുന്നു നറുക്കെടുപ്പ്. ഇവ രണ്ടും ജനറലാണ്. ആകെ 76 വാർഡുകളാണുള്ളത്. സംവരണ വാർഡുകൾ: പട്ടികജാതി സ്‌ത്രീസംവരണം: തമ്മനം (41), തഴുപ്പ് (57). പട്ടികജാതി സംവരണം: കോന്തുരുത്തി (52).
സ്‌ത്രീ സംവരണ വാർഡുകൾ
ഫോർട്ട് കൊച്ചി (1), കൽവത്തി (2), ഇൗരവേലി (3), ചെറളായി (5), മട്ടാഞ്ചേരി (6), ചക്കാമാടം (7), കരുവേലിപ്പടി (8), ഗാന്ധിനഗർ (12), കതൃക്കടവ് (13), പൊറ്റക്കുഴി (20), വടുതല വെസ്‌റ്റ് (24), എളമക്കര നോർത്ത് (26), കുന്നുംപുറം (28), പോണേക്കര (29), ചങ്ങന്പുഴ (31), കാരണക്കോടം (35), പുതിയറോഡ് (36), പാടിവട്ടം (37), ചക്കരപ്പറന്പ് (39), ചളിക്കവട്ടം (40), എളംകുളം (42), പൊന്നുരുന്നി ഇൗസ്‌റ്റ് (45), തേവര (53), ഐലൻഡ് സൗത്ത് (54), കടേഭാഗം (55), പള്ളുരുത്തി ഇൗസ്‌റ്റ് (56), ഇടക്കൊച്ചി സൗത്ത് (59), പെരുന്പടപ്പ് (60), നന്പ്യാപുരം (63), പള്ളുരുത്തി (64), പുല്ലാർദേശം (65), തറേഭാഗം (66), മുണ്ടംവേലി (69), മാനാശേരി (70), പയനപ്പിള്ളി (74), ഫോർട്ട് കൊച്ചി വെളി (76).
എന്നിട്ടും മാറാതെ തമ്മനം
കഴിഞ്ഞ നറുക്കെടുപ്പിൽ പട്ടികജാതി സ്‌ത്രീ സംവരണ വാർഡായി മാറിയിരുന്നു തമ്മനം. രണ്ടാം നറുക്ക് വീണതും പട്ടികജാതി സ്‌ത്രീ സംവരണ വാർഡായി തന്നെ. ഇതേ വിഭാഗത്തിലായിരുന്ന ഇടക്കൊച്ചി സൗത്ത് മാറി തഴുപ്പ് വന്നു. കഴിഞ്ഞ നറുക്കെടുപ്പിൽ കതൃക്കടവായിരുന്നു പട്ടികജാതി സംവരണമായതെങ്കിൽ ഇക്കുറി കോന്തുരുത്തിയായി.
