Posted in

മൂന്ന് കോർപറേഷനുകളിലും 44 മുനിസിപ്പാലിറ്റികളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും വനിത സംവരണം; എറണാകുളം ജില്ലാ പഞ്ചായത്ത് പട്ടികജാതി സംവരണം……

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ആറ്​ കോർപറേഷനുകളുള്ളതിൽ മൂന്ന് ഇടത്ത് വനിതകൾക്കാണ് മേയർ സ്ഥാനം. ഇക്കുറി കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിലാണ് വനിതകൾ അധ്യക്ഷരാവുക.

ജില്ല പഞ്ചായത്തുകളിൽ ഏഴ് ഇടത്ത്​ വനിതകൾക്കും ഒരിടത്ത് പട്ടികജാതിക്കുമാണ് അധ്യക്ഷസ്ഥാനം ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് എന്നിങ്ങനെയാണ് വനിതാ സംവരണം. എറണാകുളം(പട്ടികജാതി) സംവരണമാണ്.

87 മുനിസിപ്പാലിറ്റികൾ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർ​ഗ വിഭാ​ഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.

പത്തനംതിട്ട (തിരുവല്ല പട്ടിക ജാതി സ്ത്രീ), പാലക്കാട് (ഒറ്റപ്പാലം പട്ടിക ജാതി സ്ത്രീ), കോഴിക്കോട് (ഫറോക്ക് പട്ടിക ജാതി സ്ത്രീ) , കൊല്ലം ( കരുനാഗപ്പളളി പട്ടിക ജാതി), ആലപ്പുഴ (കായംകുളം പട്ടിക ജാതി), കോഴിക്കോട് (കൊയിലാണ്ടി പട്ടിക ജാതി), വയനാട് (കല്പ്പറ്റ പട്ടിക വർഗ്ഗം), തിരുവനന്തപുരം (നെയ്യാറ്റിൻകര സ്ത്രീ), തിരുവനന്തപുരം ( വർക്കല സ്ത്രീ), കൊല്ലം (കൊട്ടാരക്കര സ്ത്രീ), പത്തനംതിട്ട ( അടൂർ സ്ത്രീ), പത്തനംതിട്ട (പത്തനംതിട്ട സ്ത്രീ) ,

പത്തനംതിട്ട (പന്തളം സ്ത്രീ), ആലപ്പുഴ (മാവേലിക്കര സ്ത്രീ), ആലപ്പുഴ(ആലപ്പുഴ സ്ത്രീ), ആലപ്പുഴ(ഹരിപ്പാട് സ്ത്രീ), കോട്ടയം (പാല സ്ത്രീ),ഇടുക്കി (തൊടുപുഴ സ്ത്രീ), എറണാകുളം (മൂവാറ്റുപുഴ സ്ത്രീ)എറണാകുളം (കോതമംഗലം സ്ത്രീ) എറണാകുളം (പെരുമ്പാവൂർ സ്ത്രീ), എറണാകുളം (ആലുവ സ്ത്രീ), എറണാകുളം (അങ്കമാലി സ്ത്രീ), എറണാകുളം (ഏലൂർ സ്ത്രീ), എറണാകുളം (മരട് സ്ത്രീ), തൃശ്ശൂർ (ചാലക്കുടിസ്ത്രീ), തൃശ്ശൂർ (ഗുരുവായൂർ സ്ത്രീ), തൃശ്ശൂർ (കുന്നംകുളം സ്ത്രീ),

തൃശ്ശൂർ (വടക്കാഞ്ചേരി സ്ത്രീ), പാലക്കാട് (ഷൊർണ്ണൂർ സ്ത്രീ), പാലക്കാട് (ചെർപ്പുളശ്ശേരി സ്ത്രീ), പാലക്കാട് (മണ്ണാർക്കാട് സ്ത്രീ), മലപ്പുറം (പൊന്നാനി സ്ത്രീ), മലപ്പുറംബ (പെരിന്തല്മണ്ണ സ്ത്രീ), മലപ്പുറം (മലപ്പുറം സ്ത്രീ), മലപ്പുറം (നിലമ്പൂര് സ്ത്രീ), മലപ്പുറം (താനൂർ സ്ത്രീ), മലപ്പുറം (പരപ്പനങ്ങാടി സ്ത്രീ), മലപ്പുറം (വളാഞ്ചേരി സ്ത്രീ), മലപ്പുറം (തിരൂരങ്ങാടിസ്ത്രീ), കോഴിക്കോട് (പയ്യോളി സ്ത്രീ), കോഴിക്കോട് (കൊടുവള്ളി സ്ത്രീ), കോഴിക്കോട് (മുക്കം സ്ത്രീ),

വയനാട് (സുൽത്താൻ ബത്തേരി സ്ത്രീ) കണ്ണൂർ (മട്ടന്നൂർ സ്ത്രീ), കണ്ണൂർ (പാനൂര് സ്ത്രീ), കണ്ണൂർ (ആന്തൂർ സ്ത്രീ), കാസർഗോഡ്​ (കാസർഗോഡ്​ സ്ത്രീ).

152 ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ട്​ എണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും ഏഴ്​ എണ്ണം പട്ടിക ജാതിക്കാർക്കും രണ്ട്​ എണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും ഒന്ന്​ പട്ടികവര്‍ഗക്കാർക്കും ആണ്​ സംവരണം. 941 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളിൽ 417 എണ്ണം സ്ത്രീ, 46 എണ്ണം പട്ടികജാതി സ്ത്രീ, 46 എണ്ണം പട്ടികജാതി, 8​ എണ്ണം പട്ടികവര്‍ഗ സ്ത്രീ, 8 എണ്ണം പട്ടികവര്‍ഗ്ഗം എന്നിങ്ങിനെ സംവരണം ചെയ്തതിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *