കൊച്ചി : കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ നാല്പതാം ഡിവിഷനായ മാമംഗലത്ത് നിർമ്മാണം പൂർത്തിയാക്കിയ വയോജന ഹാളിന്റെയും കൗൺസിലർ ഓഫീസിന്റെയും ഉദ്‌ഘാടനം നാളെ നടക്കും. രാവിലെ 10 മണിക്ക് ഇടപ്പള്ളി സോണൽ ഓഫീസ് അംഗൻവാടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ വയോജന ഹാളിന്റെ ഉദ്‌ഘാടനം ഹൈബി ഈഡൻ എം പിയും കൗൺസിലർ ഓഫീസിൽ ഉദ്‌ഘാടനം കൊച്ചി മേയർ എം അനിൽകുമാറും നിർവഹിക്കുമെന്ന് ബന്ധപ്പെട്ട ഭാരവാഹികൾ അറിയിച്ചു. ഉദ്‌ഘാടനങ്ങളോടൊപ്പം തന്നെ സമ്പൂർണ്ണ എൽ ഇ ഡി ലൈറ്റ് പ്രഖ്യാപനം ഉമ തോമസ് എം എൽ എ നിർവഹിക്കും. കൂടാതെ രക്ത ദാന ക്യാമ്പും സംഘടിപ്പിക്കും.
ഉദ്‌ഘാടനത്തിനൊരുങ്ങി വയോജന ഹാളും കൗൺസിലർ ഓഫീസും
