Posted in

കോൺഗ്രസുകാർ കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി ; ജിസിഡിഎ പരാതി നൽകി

കൊച്ചി; കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ അതിക്രമിച്ചുകയറി. ചൊവ്വ വൈകിട്ട്‌ ആറിന്‌ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള 70 അംഗ സംഘമാണ്‌ സുരക്ഷാ ഗേറ്റിലൂടെ അതിക്രമിച്ചുകയറിയത്‌. മാധ്യമങ്ങളെയുംകൂട്ടിയായിരുന്നു സംഘത്തിന്റെ വരവ്‌. അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനുള്ള ടർഫ്‌ നിർമാണം നടക്കുന്നതിനിടെയാണ്‌ ഗ്ര‍ൗണ്ടിൽ പ്രവേശിച്ചത്‌. ജിസിഡിഎ സ്റ്റേഡിയം നവീകരണത്തിന് കരാറില്ലാതെ അനുമതി നല്‍കിയെന്ന്‌ ആരോപിച്ചായിരുന്നു കോൺഗ്രസ്‌ അതിക്രമം. നിർമാണം പുരോഗമിക്കുന്നതിനാൽ അകത്തേക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ ബലപ്രയോഗത്തിലൂടെയാണ്‌ അകത്തുകടന്നത്‌. ടർഫ്‌ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്‌. ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, ഐ കെ രാജു ഉൾപ്പെടെയുള്ളവരാണ്‌ അതിക്രമത്തിന്‌ നേതൃത്വം നൽകിയത്‌. സംഭവത്തിൽ ജിസിഡിഎ സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *