ചേരാനല്ലൂർ : ചേരാനല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്ത് ഫണ്ടും ടി.ജെ വിനോദ് എം.എൽ.എ അനുവദിച്ച ആസ്തി വികസന ഫണ്ടും സംയോജിപ്പിച്ചാണ് മൂന്ന് നിലകളിലായി എ സി, ലിഫ്റ്റ് ഉൾപ്പെടെയുള്ള കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ യേശുദാസ് പറപിള്ളി, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, സാംസ്ക്കാരിക നായകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

