കൊച്ചി
പാലാരിവട്ടം ശാന്തിപുരം കോളനിയിലെ 198 കുടുംബങ്ങൾക്കായി നിർമിക്കുന്ന പുതിയ ഭവനസമുച്ചയത്തിന് മേയർ എം അനിൽകുമാർ തറക്കല്ലിട്ടു. പിഎംഎ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ശാന്തിപുരം കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ 44–-ാം ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ട് അധ്യക്ഷനായി. ഉമ തോമസ് എംഎൽഎ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സി ഡി വത്സലകുമാരി, കൗൺസിലർമാരായ ജോജി കുരീക്കാട്, കെ പി ലതിക, ഡിബിൻ ദിലീപ്, ചെയർമാൻ, ആസാദി കോളേജ് ഓഫ് ആർക്കിടെക്ട് ബി ആർ പ്രൊഫ. അജിത്, പി എസ് സതീഷ് എന്നിവർ സംസാരിച്ചു.
