ആലുവ: ഓസ്ട്രേലിയൻ പാർലമെന്റിൽ നടക്കുന്ന സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനായി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽനിന്നുള്ള സംഘം പുറപ്പെട്ടു. ശുഭാംഗാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, അദ്വൈതാശ്രമം സെക്രട്ടറി ധർമചൈതന്യ സ്വാമി, വിശാലാനന്ദ സ്വാമി, അസംഗാനന്ദ സ്വാമി, വീരേശ്വരാനന്ദ സ്വാമി എന്നിവരാണ് സംഘത്തിലുള്ളത്. കൂടാതെ ചാണ്ടി ഉമ്മൻ എംഎൽഎ, ശശി തരൂർ എംപി, ഗോകുലം ഗോപാലൻ, എ വി അനൂപ് മെഡിമിക്സ് തുടങ്ങിയവരും സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ഓസ്ട്രേലിയൻ പാർലമെന്റിൽ ചൊവ്വാഴ്‌ചയാണ് സമ്മേളനം. 18ന് തിരിച്ചെത്തും.
സർവമതസമ്മേളന ശതാബ്ദി; സന്ന്യാസിസംഘം പുറപ്പെട്ടു
