കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഒരുക്കിയ വാൾ ഓഫ് ഹോപ് ശ്രദ്ധേയമായി. പനന്പിള്ളി നഗറിൽ പ്രത്യേകമായി തയാറാക്കിയ കാൻവാസിൽ സന്ദേശങ്ങളും പലവർണങ്ങളിലുള്ള കൈയടയാളങ്ങളും രേഖപ്പെടുത്തി പരിപാടിയുടെ ഭാഗമാകാൻ നിരവധി പേരെത്തി.
കൊച്ചിയിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററായ പ്രയത്നയാണ് ജനപങ്കാളിത്തത്തോടെ വാൾ ഓഫ് ഹോപ് കാമ്പയിൻ സംഘടിപ്പിച്ചത്. മാനസികാരോഗ്യത്തെക്കുറിച്ചും വൈകാരികസൗഖ്യത്തെക്കുറിച്ചുമുള്ള ബോധവത്കരണമായിരുന്നു ലക്ഷ്യം.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ ഇല്ലാതാക്കാനും, സമൂഹത്തിനു ദിശാബോധം പകരാനും പരിപാടിയ്ക്കു സാധിച്ചതായി പ്രയത്നയുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശേരി പറഞ്ഞു.

