കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും ആർദ്രദർശനം ട്രസ്‌റ്റും ചേർന്ന് ഡോ. ചാന്ദ്‌നി മോഹൻ ഓർമദിനം ആചരിച്ചു. മഹാരാജാസ് കോളേജിലെ ജിഎൻആർ ഹാളിൽ നടന്ന ദിനാചരണത്തിൽ ഐഎംഎ റിസർച്ച് വിഭാഗം തലവൻ ഡോ. രാജീവ് ജയദേവൻ അർബുദ വാക്‌സിനേഷൻ ബോധവൽക്കണ ക്ലാസെടുത്തു. എഴുത്തുകാരി ലത ലക്ഷ്‌മി അനുസ്‌മരണ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി എൻ പ്രകാശ് അധ്യക്ഷനായി. ആർദ്രദർശനം ട്രസ്‌റ്റ് അംഗം കെ എസ് അരുൺ കുമാർ, ചാന്ദ്‌നിയുടെ അച്ഛൻ റിട്ട. ജസ്‌റ്റിസ് വി കെ മോഹനൻ, കോളേജ് ഗവേണിങ് ബോഡി അംഗം ഡോ. എം എസ് മുരളി എന്നിവർ സംസാരിച്ചു.
ചാന്ദ്‌നി മോഹൻ ഓർമദിനം ആചരിച്ചു
