എറണാകുളം: കൊച്ചി കോര്‍പറേഷനുള്‍പ്പെടെ 96 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 13 നഗരസഭകളിലും 82 പഞ്ചായത്തുകളിലും ഈ വര്‍ഷം പുതിയ സാരഥികളെത്തും. മിക്ക പഞ്ചായത്തുകളിലും നിലവിലെ സ്ഥിതി അടിമുറി മാറും. വാര്‍ഡുകളുടെ എണ്ണം കൂടിയതു രാഷ്ട്രീയ കണക്കുകൂട്ടലുകളിലും മാറ്റങ്ങളുണ്ടാക്കും. 96 തദ്ദേശ സ്ഥാപനങ്ങളിലായി ജില്ലയില്‍ നിലവിലുള്ളത് 2045 വാര്‍ഡുകളാണ്. ഇക്കുറി 175 വാര്‍ഡുകള്‍ വര്‍ധിച്ചു. ജില്ലയില്‍ ഇനി 2220 തദ്ദേശ സ്ഥാപന ജനപ്രതിനിധികളുണ്ടാകുമെന്നര്ഥം. വാശിയേറിയ പോരാട്ടത്തിനു കളമൊരുങ്ങുന്ന കൊച്ചി കോര്‍പറേഷനില്‍ രണ്ടു ഡിവിഷനുകളാണ് കൂടിയത്. ഒരു ഡിവിഷന് കൂടിയതോടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇനി 28 ആകും.
ജില്ലയിൽ ജനപ്രതിനിധികള്‍ 2220
