കൊച്ചി: എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ ഫിഷറീസ് ആൻഡ് അക്വാ കൾച്ചർ വിഭാഗവും സീ ക്ലബും കൊച്ചി നീൽ സ്കൂബ ഡൈവിംഗ് അക്കാദമിയും ചേർന്ന് ദ്വിദിന സെമിനാറും, പരിശീലന ക്യാമ്പും നടത്തി. കോളജ് ചെയർമാൻ റവ. ഡോ. ആന്റണി തോപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൻ റെബല്ലോ, സ്റ്റേയ്ബിൻ സ്റ്റീഫൻ, ആൽഡ്രിൻ ജോർജ്, ഡോ. വി. എം. ബിജോയ് എന്നിവർ പ്രസംഗിച്ചു. സ്കൂബ ഡൈവിംഗ്, സമുദ്ര ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവും ഉണ്ടായിരുന്നു.
ദ്വിദിന സെമിനാറും പരിശീലന ക്യാമ്പും സംഘടിപ്പിച്ചു
