Posted in

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം 19 നു ഫോർട്ടുകൊച്ചി ബീച്ചിൽ

കൊച്ചി: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ക്രൂരമായ അക്രമങ്ങൾക്കെതിരെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകസമാധാനത്തിനു വേണ്ടി ശബ്ദമുയർത്താനുമായി കേരള നദ്‌വത്തുൽ മുജാഹിദീൻ -കെ എൻ എം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മേഖലാ സമ്മേളനങ്ങളുടെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ ഒക്ടോബർ 19 നു ഞായറാഴ്ച വൈകിട്ട് 4 നു പൊതുസമ്മേളനം നടത്തുന്നു. “ഭീകരതക്കെതിരെ, സമാധാന സാക്ഷ്യം” എന്ന തലക്കെട്ടിലാണ് സമ്മേളനം.

ഗസ്സയിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയും ഭക്ഷ്യ സഹായങ്ങൾ പോലും തടയുന്ന
മാനവ വിരുദ്ധ നീക്കങ്ങൾക്കതിരെയും ജന ജാഗ്രത സൃഷ്ടിക്കുകയെന്നതാ സമ്മേളന ലക്ഷ്യം. അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് ഗസ്സയിൽ നടക്കുന്നത്. നിസ്സഹായരായ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മനുഷ്യസ്നേഹികളും സമാധാനകാംക്ഷികളുമായ എല്ലാവരും അണിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പൊതുസമ്മേളനത്തിൽ സാമൂഹിക, രാഷ്ട്രീയ നേതാക്കൾക്ക് പുറമെ പ്രമുഖ വാഗ്മികളായ എം.എം. അക്ബർ, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി ,ഷരീഫ് മേലേതിൽ എന്നിവർ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി കെ എൻ എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ,കെ എൻ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ് എച്ച് ഇ. മുഹമ്മദ് ബാബു സേട്ട്, കെ എൻ എം സെക്രട്ടറി എം. സലാഹുദ്ദീൻ മദനി എന്നിവർ രക്ഷാധികാരികളായും, റഷീദ് ഉസ്മാൻ സേട്ട് ചെയർമാനായും അബ്ദുൽ ഗനി സ്വലാഹി ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *