വടുതല ഡോൺ ബോസ്കോ യുവജന കേന്ദ്രത്തിൽ ഗ്രൂപ്പുകളുടെയും വിങ് കളുടെയും കർമ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപെട്ടിട്ടുള്ള സബ് ജൂനിയേർസ്, ജൂനിഴ്‌സ്, യങ്സ്റ്റേഴ്സ്, യൂത്ത്സ്, സീനിയർസ്, സൂപ്പർ സീനിയർസ്, എൽഡേഴ്സ് ഗ്രൂപ്പുകളും ആർട്സ് -കൾച്ചറൽ, സോഷ്യൽ സർവീസ്, മീഡിയ, സ്പോർട്സ്, സ്പിരിച്വൽ, ഫിനാൻസ് വിങ്ങുകളുമാണ് വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് പ്രവർത്തന വർഷത്തിന് തിരി തെളിച്ചത്.
അഡ്വ ഡി ബി ബിനു, റെക്ടർ ഫാ ഷിബു ഡേവിസ്, യൂത്ത് സെന്റർ ഡയറക്ടർ ഫാ ഗിൽട്ടൻ റോഡ്രിഗസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്ട്രേറ്റർ ഫാ ജോബി സെബാസ്റ്റ്യൻ, ഫാ ജോൺ മുട്ടത്ത് പറമ്പിൽ, ഫാ സെബാസ്റ്റ്യൻ എം, ഫാ ജീസൺ എൻ, ജനറൽ സെക്രട്ടറി സി ജെ ആന്റണി, ജോയിന്റ് ജനറൽ സെക്രട്ടറി ജോണി ജേക്കബ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ വാൾട്ടൻ വാസ്, ജോജി ഗബ്രിയേൽ, സുജിത് കൊച്ചാപ്പു, അനൂജ് പി എസ്, കൊച്ചുവർക്കി, ജോർജ് വിക്സൺ, ആൻഡ്രൂ മെൻഡെസ്, വി പി സൈമൺ,
ഷാഡ്‌വിൻ, അനീഷ് അബ്രഹാം, ജോൺസൺ ഫെർണാണ്ടസ്, സൈമൺ ഫെർണാണ്ടസ്, ബ്രദർ ടെൽജിൻ, ബ്രദർ ആഗ്നേൽ, ഗൗതം ടി എ, ക്രിസ്പിൻ ജോസ്, രാഹുൽ ഫുൾജൻ, ആഡംസ് കെ എ എന്നിവർ സംസാരിച്ചു. 750ൽ പരം അംഗങ്ങൾ 7 ഗ്രൂപ്പുകളും 6 വിങ്ങുകളുമായാണ് ഡോൺ ബോസ്കോ യുവജന കേന്ദ്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.

