കാക്കനാട് : റവന്യൂ ഭൂമി കൈയ്യേറി തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ മാവേലിപുരം വാർഡിൽ നടത്തിവന്ന അങ്കണവാടി നിർമ്മാണത്തിന് കാക്കനാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ചൊവ്വ ഉച്ചയോടെയാണ് കാക്കനാട് വില്ലേജ് ഓഫീസർ നിർമ്മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകിയത്. അങ്കണവാടി നിർമ്മാണത്തിനെതിരെ വില്ലേജ് ഓഫീസിൽ ലഭിച്ച പരാതിയിലാണ് നടപടി. നിർമ്മാണം നടത്തുന്ന റവന്യൂഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ ഒരാഴ്ച മുമ്പ് നഗരസഭയോട് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. കൈവശ രേഖകൾ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്നും വില്ലേജ് ഓഫീസർ നോട്ടീസ് വഴി ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഗരസഭ അങ്കണവാടി നിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. തുടർന്നാണ് കാക്കനാട് വില്ലേജ് ഓഫീസർ കെ ബി ബിന്ദു നേരിട്ടെത്തി അനധികൃത കെട്ടിട നിർമ്മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ മതിലിൽ പതിച്ചത്
അങ്കണവാടി നിർമ്മാണത്തിന് കാക്കനാട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി
