മട്ടാഞ്ചേരി:ഇടത് ഐക്യം നാടിന് അനിവാര്യമാണെന്നും അതിനെ തകര്‍ക്കുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും സിപിഐ ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ പറഞ്ഞു.മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ കൊച്ചി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ കമ്മിറ്റിയംഗം ടി.കെ ഷബീബ് അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എം.കെ അബ്ദുല്‍ ജലീല്‍,ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ,മുഹമ്മദ് അബ്ബാസ്,എം.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.രാവിലെ പുതിയ റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം ചക്കരയിടുക്കില്‍ സമാപിച്ചു.തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗം ടി.കെ ഷബീബ് പതാക ഉയര്‍ത്തി.എം.കെ അബ്ദുല്‍ ജലീല്‍ സംസാരിച്ചു.
ഇടത് ഐക്യം നാടിന് അനിവാര്യം: സിപിഐ ജില്ലാ സെക്രട്ടറി എന്‍.അരുണ്‍
