Posted in

കുടിവെള്ള പൈപ്പ് യഥാസമയം അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന്‌ ആരോപണമുയരുന്നു

module:1facing:0; hw-remosaic: 0; touch: (0.61916673, 0.61916673); modeInfo: ; sceneMode: Hdr; cct_value: 0; AI_Scene: (-1, -1); aec_lux: 115.0; hist255: 0.0; hist252~255: 0.0; hist0~15: 0.0;

പറവൂർ: സമയാസമയങ്ങളിൽ നടത്തേണ്ട അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് കുടിവെള്ള പൈപ്പ് പൊട്ടുമോ എന്ന് ആശങ്ക. ചൊവ്വരയിൽ നിന്നും പറവൂർ ഭൂഗർഭ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന 400 എം എം കാസ്റ്റേൺ പൈപ്പാണ് അപകടഭീക്ഷണി നേരിടുന്നത്. പള്ളിത്താഴം തോടിന് കുറുകെ കടന്നുപോകുന്ന പൈപ്പ് ഇരുപ്പു പട്ടകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും ഈ പട്ടളെ ബലപ്പെടുത്തുന്ന യാതൊന്നും പിന്നീട് ചെയ്തിട്ടില്ല. യഥാസമയം പെയ്ൻ്റിംഗ് നടത്തി സംരക്ഷിക്കാത്തതിനാൽ പട്ടകളാകെ തുരുമ്പ് കയറിയ നിലയിലാണ്. കാട്ടുചെടികൾ പൈപ്പിൽ പടർന്നു കയറിയിട്ടുണ്ടെങ്കിലും ഇവ നീക്കം ചെയ്യാനും തയ്യാറാകുന്നില്ല. തീർത്തും അവഗണിക്കപ്പെട്ടു പോകുന്ന പൈപ്പ് പൊട്ടിയാൽ പറവൂർ പ്രദേശത്തെ കുടിവെള്ള വിതരണം ആഴ്ച്ചകളോളം മുടങ്ങുമെന്ന ആശങ്ക പൊതുജനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *