കളമശ്ശേരി : കളമശ്ശേരി ഗവ എച്ച് എസ് എസിലെ ഒരു വട്ടം കൂടി സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സ്കൂൾ അങ്കണത്തിൽ നടന്നു. സംഗീത സംവിധായകനും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ അജയ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. കൂട്ടായ്മ ചെയർപേഴ്സൺ വത്സ വർഗീസ് അധ്യക്ഷയായി. സ്കൂളിലെ പൂർവ അധ്യാപകൻ ഷണ്മുഖനെ ചടങ്ങിൽ കവിയും സാമൂഹ്യ പ്രവർത്തകനുമായ ദിനേശ് പുലിമുഖത്ത് ആദരിച്ചു. കളമശ്ശേരി നഗരസഭാ കൗൺസിലർ റഫീഖ് മരക്കാർ, കവിയും സാംസ്‌കാരിക പ്രവർത്തകനുമായ ഷാജി ഇടപ്പള്ളി, അബ്‌ദുൾ അസീസ് കെ കെ , സത്യൻ ശക്തിമണി, റസാഖ് കെ എ , ശശികുമാർ, ആൻറണി സി എൽ എന്നിവർ പ്രസംഗിച്ചു. ഓണക്കിറ്റ് വിതരണവും കലാകായിക പരിപാടികളും കരോക്കെ ഗാനമേളയും അരങ്ങേറി.
പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
