കൊച്ചി: ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ സ്ഥലം ഡേറ്റ ബാങ്കിൽ നിന്ന് നീക്കം ചെയ്യാൻ നൽകിയ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. സംസ്ഥാന റിമോട്ട് സെൻസിങ് ആന്‍റ് എൻവയോൺമെന്‍റ് സെന്ററിൽ നിന്നുള്ള പുതിയ റിപ്പോർട്ടിന്‍റെയും കൃഷി ഓഫീസറുടെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ നാല് മാസത്തിനകം അപേക്ഷയിൽ തീരുമാനമെടുക്കാനാണ് ആർ.ഡി.ഒക്ക് നിർദേശം നൽകിയിരിക്കുന്നത്. ലുലു ഗ്രൂപ്പിനേയും അപേക്ഷയെ എതിർക്കുന്ന വേലുപ്പാടം സ്വദേശിയും സി.പി.ഐ നേതാവുമായ ടി.എൻ. മുകുന്ദനേയും കേൾക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിന് ജില്ല കലക്ടർ നൽകിയ നോട്ടീസിലെ തുടർ നടപടികൾ ഹൈകോടതി താൽക്കാലികമായി മരവിപ്പിച്ചു. തൃശൂർ താലൂക്ക് അയ്യന്തോൾ വില്ലേജിൽ ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലേക്കറോളം ഭൂമിയുമായി ബന്ധപ്പെട്ടാണ് ലുലു ഗ്രൂപ്പ് അപേക്ഷ നൽകിയിരിക്കുന്നത്. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിന് മുമ്പേ തരം മാറ്റിയതാണ് ഭൂമി എന്നാണ് ലുലു ഗ്രൂപ്പിന്റെ വാദം. ഭൂമി ഡേറ്റ ബാങ്കിൽ നിന്ന് മാറ്റാനുള്ള അപേക്ഷയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ഭൂമിയിൽ വ്യതിയാനം വരുത്തുന്നതിനായി നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഭൂമിയിൽ വ്യതിയാനം വരുത്താൻ നേരത്തെ നൽകിയ അനുമതി കോടതി റദ്ദാക്കുകയും ചെയ്തു.. സർവ്വേ നമ്പർ 405 ൽ പെട്ട ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ് .എന്നാൽ ഈ ഭൂമി ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കുമ്പോൾ ആർ ഡി ഒ കൃഷി ഓഫീസറുടെ അതിപ്രായം തേടിയിരുന്നില്ലെന്ന് ജസ്റ്റിസ് വിജു എബ്രഹാം ചൂണ്ടിക്കാട്ടി ഉപചട്ടത്തിൽ വ്യക്തമാക്കിയ പ്രകാരം ലഭിക്കുന്ന അപേക്ഷകൾ നെൽവയലുകളെ സംബന്ധിച്ചുള്ളതാണെങ്കിൽ ബന്ധപ്പെട്ട കൃഷി ഓഫീസർക്കും തണ്ണീർത്തടങ്ങളെ സംബന്ധിച്ചുള്ളതാണെങ്കിൽ ബന്ധ പ്പെട്ട വില്ലേജാഫീസർക്കും റിപ്പോർട്ടിനായി അയച്ചു കൊടുക്കേണ്ടതും, അതത് സംഗതിപോലെ, കൃഷി ഓഫീസർ അ ല്ലെങ്കിൽ വില്ലേജ് ഓഫീസർ ഒരു മാസത്തിനകം അതിൻമേലുള്ള റി പ്പോർട്ട് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് സമർപ്പി ക്കേണ്ടതുമാണ്.”ഇത്തരത്തിലുള്ള നടപടി ക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ലായെന്ന വ്യക്തതത കോടതിക്ക് ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
