Posted in

സാമൂഹ്യവികസനത്തിൽ തുണയായി ക്രിസ്ത്യൻ ആത്മീയമൂല്യങ്ങൾ: ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്റർ സംഘടിപ്പിച്ച സെമിനാർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിന്റെ സാമൂഹ്യവികസന മാതൃക ക്രിസ്ത്യൻ ആത്മീയമൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സിറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്റർ സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തിന്റെ ആത്മസമർപ്പണവും സേവനമനോഭാവവും സമൂഹപരിവർത്തനത്തിന്റെ അടിത്തറയായി നിലകൊണ്ടതായും ആർച്ച് ബിഷപ്പ് പറഞ്ഞു. എൽ.ആർ.സി ചെയർമാൻ ടോണി നീലങ്കാവിൽ മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ, സീറോ മലബാർ സഭ ചാൻസിലർ ഡോ. അബ്രഹാം കാവിൽ പുരയിടത്തിൽ, ഡോ. ജെയിംസ് പുലിയുറുമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ക്രൈസ്തവരും കേരള മാതൃക വികസനത്തിന്റെ മുൻഗാമികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ 12 പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *