കാക്കനാട്: ഇടപ്പള്ളി ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ഭാഗമായി ചിറ്റേത്തുകര ക്ഷീരോല്‍പാദക സഹകരണ സംഘം തുതിയൂരില്‍ നടത്തിയ കന്നുകാലി പ്രദര്‍ശനം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. സഹിവാള്‍, എച്ച്എഫ്, ജഴ്‌സി, ഗീര്‍, വെച്ചുര്‍ പശുക്കളും കന്നുകുട്ടികളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കറവപ്പശു, കിടാരി, കന്നുകുട്ടി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കറവപ്പശു വിഭാഗത്തില്‍ സിയ കാരപറമ്പില്‍, എം.എന്‍. ജയപ്രകാശ്, മോളി ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കിടാരി വിഭാഗത്തില്‍ രത്‌നമ്മ ചാത്തന്‍വേലി, രമണി പുത്തന്‍പറമ്പില്‍, ദക്ഷ ജെ. നായര്‍ എന്നിവരും കന്നുകുട്ടി വിഭാഗത്തില്‍ റാഫേല്‍ തട്ടാശ്ശേരി, സിയ പറമ്പില്‍, ലീന കാരപറമ്പില്‍ എന്നിവരും വിജയികളായി. ഈ മാസം 25ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്ഷീര സംഗമത്തില്‍ ഉമാ തോമസ് എംഎല്‍എ സമ്മാനം വിതരണം ചെയ്യും. പ്രദര്‍ശന മത്സരം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.ജി. ദിനൂപ് അധ്യക്ഷതവഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വിവേക് ഹരിദാസ്, പാര്‍വതി കൃഷ്ണപ്രസാദ്, ചിറ്റേത്തുകര ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എം.എന്‍. ഗിരി, ഇടപ്പള്ളി ഡിഇഒ കെ.എസ്. ബിന്ദുജ, മേരി ജാസ്മിന്‍, പോള്‍ മാത്യു, എ.ആര്‍. ഷാജി, ബഷീര്‍, ലീനാ ബെന്നി, വര്‍ക്കി റാഫേല്‍ തട്ടാശ്ശേരി, കെ.എന്‍. ഓമന തുടങ്ങിയവര്‍ സംസാരിച്ചു.
കൗതുകമുണര്‍ത്തി കന്നുകാലി പ്രദര്‍ശനം
