കാക്കനാട്ഃ ബി എം നഗറിലെ നാട്ടുകാരുടെ വീടുകളിൽ പൂക്കളം തീർക്കാൻ വാർഡ് കൗൺസിലർ അജുന ഹാഷിമിന്റെ നേതൃത്വത്തിൽ നടന്ന ജമന്തി കൃഷി വിളവെടുത്തു. 30 സെന്റോളം സ്ഥലത്ത് കൃഷി ചെയ്ത ജമന്തി കൃഷിയുടെ ആദ്യ വിളവെടുപ്പ് ജോസ് കുട്ടി പള്ളി പാടൻ വാർഡ് കൗൺസിലർ അജുന ഹാഷിമിന് പൂക്കൾ നൽകി ഉദ്ഘാടനം ചെയ്തു .അസിസ്റ്റന്റ് കൃഷി ഓഫിസർ പി എസ് സലിമോൻ മുഖാതിഥിയായി . വാർഡ് നിവാസികൾക്ക് കൃഷിയാടത്തിൽ നേരിട്ട് വന്ന് പൂക്കൾ ശേഖരിക്കാം.വാർഡിലെ നാലിടത്തായി തരിശുഭൂമിയായി കിടന്ന മുപ്പത് സെന്റ് ഭൂമി പാട്ടത്തിനെടുത്ത് തൃക്കാക്കര കൃഷിഭവനിൽ നിന്ന് എത്തിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള 1000 ഓളം ജമന്തി ചെടികളാണ് കൃഷി ചെയ്തിരിക്കുന്നത്. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ
സഹായത്തോടെയായിരുന്നു പൂകൃഷി.
വാർഡ് മെമ്പറിൻ്റെ നേതൃത്വത്തിൽ ജമന്തി കൃഷി വിളവെടുത്തു
